- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂകാംബിക ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് പണം തട്ടി; കേസെടുത്ത് കൊല്ലൂര്‍ പോലിസ്
മൂകാംബിക ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് പണം തട്ടി
മംഗളൂരു: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് ഭക്തരെ കബളിപ്പിച്ച് പണം പിരിച്ച സംഭവത്തില്‍ കൊല്ലൂര്‍ പൊലീസ് കേസെടുത്തു. മുറി ബുക്കിങ്ങിന്റെ പേരിലാണ് പണം തട്ടിയത്. മൂകാംബിക ക്ഷേത്രം എക്‌സിക്യുട്ടിവ് ഓഫിസര്‍ പ്രശാന്ത് കുമാര്‍ ഷെട്ടിയുടെ പരാതിയിലാണ് കേസ്. മുറി ബുക്ക് ചെയ്യാന്‍ ക്ഷേത്രത്തിന് ഔദ്യോഗിക വെബ്സൈറ്റുണ്ട്.
എന്നാല്‍, വ്യാജ വെബ്സൈറ്റ് വഴി ലളിതാംബിക ഗെസ്റ്റ് ഹൗസില്‍ മുറി വാഗ്ദാനം ചെയ്ത് ഭക്തരെ കബളിപ്പിക്കുകയായിരുന്നു. ഫോണ്‍പേ ക്യു.ആര്‍ കോഡുകള്‍ വഴിയാണ് പണം ഈടാക്കിയത്. വ്യാജ രസീതുകള്‍ നല്‍കുകയും ചെയ്തു. ഐ.ടി. ആക്ടിലെ സെക്ഷന്‍ 66(സി) പ്രകാരവും ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) സെക്ഷന്‍ 318 പ്രകാരവുമാണ് കേസ്.
Next Story




