ന്യൂഡല്‍ഹി: ജീവനാംശം വാങ്ങാതെയും ഭര്‍തൃമാതാവ് സമ്മാനമായി നല്‍കിയ സ്വര്‍ണവളകള്‍ തിരികെനല്‍കിയും വിവാഹമോചനം നേടിയ സ്ത്രീക്കു സുപ്രീം കോടതിയുടെ അഭിനന്ദനവും ആശംസയും. കൊടുക്കല്‍വാങ്ങലുകള്‍ ഇല്ലാത്ത അപൂര്‍വ തീര്‍പ്പാണിതെന്നു വിലയിരുത്തിയ കോടതി, വിവാഹമോചനം അനുവദിച്ച് ഉത്തരവിറക്കി.

സ്ത്രീധനം തിരിച്ചുചോദിക്കുമെന്നാണു കരുതിയതെന്നു കോടതി പറഞ്ഞു. എന്നാല്‍, സമ്മാനമായി കിട്ടിയ ആഭരണങ്ങളും തിരിച്ചുനല്‍കിയെന്ന് അഭിഭാഷകന്‍ അറിയിച്ചു. വെര്‍ച്വലായി കോടതിയില്‍ ഹാജരായിരുന്ന സ്ത്രീയോട് ഭൂതകാലം മറന്നു സന്തോഷത്തോടെ ജീവിക്കാന്‍ കോടതി ആശംസിച്ചു.