ന്യൂഡല്‍ഹി: സ്ത്രീധനം എന്ന തിന്മ സമൂഹത്തില്‍ ആഴത്തില്‍ വേരിറങ്ങിയെന്ന് സുപ്രീംകോടതി. വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സ്ത്രീധനപീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഹൈക്കോടതികളോട് നിര്‍ദേശിച്ചുകൊണ്ട് സുപ്രീംകോടതി മാര്‍ഗരേഖയുമിറക്കി.

ഉത്തര്‍പ്രദേശിലെ സ്ത്രീധനമരണക്കേസില്‍ ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെയും അമ്മയെയും കുറ്റവിമുക്തരാക്കിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

സ്ത്രീധനനിയമക്കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കല്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും പോലീസിനും പരിശീലനം നല്‍കല്‍ തുടങ്ങിയ കാര്യങ്ങളും സുപ്രീംകോടതി നിര്‍ദേശിച്ചു.