- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിമൂന്നുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: കുട്ടിയുടെ മുത്തച്ഛന് അറസ്റ്റില്‍
പതിമൂന്നുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; മുത്തച്ഛന് അറസ്റ്റില്‍

ഭുവനേശ്വര്‍: 13 വയസ്സുള്ള കൊച്ചുമകളെ ബലാത്സംഗം ചെയ്ത കേസില്‍ 55കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മുത്തച്ഛനായ ബിഘിന ജെന എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഒഡീഷയിലെ ഭദ്രക് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്ത് പീഡിപ്പിച്ച ശേഷം അബോധാവസ്ഥയിലായ കുട്ടിയെ ഉപേക്ഷിിച്ച് കടന്നു കളയുക ആയിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ പെണ്‍കുട്ടി വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ എത്തിയ പ്രതി കുട്ടിയെ തന്ത്രപൂര്‍വ്വം കൂട്ടിക്കൊണ്ടു പോയി. ആളൊഴിഞ്ഞ തൊഴുത്തിനു സമീപത്ത് എത്തിച്ച ശേഷം പെണ്‍കുട്ടിയുടെ വായ മൂടിക്കെട്ടി ശബ്ദം പുറത്തുവരാത്ത വിധം ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചു. പീഡനത്തിനു ശേഷം അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ അവിടെ ഉപേക്ഷിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഭയന്നു പോയ പെണ്‍കുട്ടി വിവരം പുറത്തുപറഞ്ഞില്ല. എന്നാല്‍ പിന്നീട് പെണ്‍കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.


