- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്പാദ്യമെല്ലാം ചിലവഴിച്ചത് കാമുകിയെ സഹായിക്കാന്‍; വായ്പകള്‍ വരെ തിരിച്ചടച്ചു; ഒടുവില്‍ മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകി തേച്ചു: മനോവിഷമം താങ്ങാനാവാതെ ജിം പരിശീലകനായ യുവാവ് ആത്മഹത്യ ചെയ്തു
കാമുകി തേച്ചു: മനോവിഷമം താങ്ങാനാവാതെ യുവാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: കാമുകി ചതിച്ചതില്‍ മനംനൊന്ത് ജിം പരിശീലകനായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലാണ് സംഭവം. കാമുകിയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ച വിവരമറിഞ്ഞതിനെ തുടര്‍ന്നാണ് 26കാരനായ യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. ബോഡിബില്‍ഡറും ജിം പരിശീലകനുമായ കിരണ്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. യുവതിക്കു വേണ്ടി തന്റെ സമ്പാദ്യമെല്ലാം ചിലവഴിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി ചതിക്കുകയാണെന്ന് മനസ്സിലായതോടെ മനോവിഷം മൂലം യുവാവ് ആത്മഹത്യ ചെയ്യുക ആയിരുന്നു.
കഴിഞ്ഞദിവസം കാമുകിയെ കാണാന്‍ കിരണ്‍ പോയപ്പോള്‍, തന്റെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ച വിവരം അവര്‍ കിരണിനെ അറിയിച്ചു. വിവാഹ സാരിയും കാണിച്ചു. ഇതോടെ കിരണ്‍ തകര്‍ന്നു പോയി,ഇതില്‍ മനംനൊന്ത് മഹാലക്ഷ്മി ലേഔട്ടിലെ വീട്ടിലെത്തിയ കിരണ്‍ മുറിക്കുള്ളില്‍ കയറി വാതിലടച്ചു. പിന്നീട് ഇയാളെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും മുറിക്കുള്ളില്‍ കയറിയ കിരണിനെ പുറത്തു കാണാതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചെങ്കിലും അനക്കം ഉണ്ടായില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ചു അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്. കിരണ്‍ യുവതിയുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. കിരണ്‍ തന്റെ സമ്പാദ്യമെല്ലാം കാമുകിയെ സഹായിക്കാനായി ചെലവാക്കിയതായും വായ്പകള്‍ വരെ തിരിച്ചടച്ചതായും പറയപ്പെടുന്നു. വിവാഹം കഴിക്കുമെന്ന പ്രതീക്ഷയില്‍ കിരണ്‍ തന്റെ കുടുംബത്തിനും കാമുകിയെ പരിചയപ്പെടുത്തിയിരുന്നു.
വിവാഹ സാരിയും ക്ഷണക്കത്തും കാമുകി കിരണിനെ കാണിച്ചതായും ഇത് കിരണിനെ മാനസികമായി തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കിരണിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.


