ബെംഗളൂരു: സ്വത്തിനെ ചൊല്ലിലുള്ളതര്‍ക്കത്തെത്തുടര്‍ന്ന് മകന്‍ അച്ഛനെ ബേസ്ബോള്‍ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ബെംഗളൂരു മെട്രപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍നിന്ന് (ബി.എം.ടി.സി.) വിരമിച്ച ദൂതനഹള്ളി സ്വദേശിയായ മുനികൃഷ്ണപ്പയാണ് (71) മരിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ മകനു വേണ്ടി പോലിസ് അന്വേഷണം തുടങ്ങി.

ഞായറാഴ്ച രാത്രിയിലാണ് സംഭവംനടന്നതെന്ന് പോലീസ് പറഞ്ഞു. അത്താഴത്തിനുശേഷം നടക്കാന്‍പോയ മുനികൃഷ്ണപ്പയെ മകന്‍ മോഹന്‍കുമാര്‍ (45) പിന്തുടര്‍ന്ന് ബാറ്റുകൊണ്ട് തലയ്ക്ക് മര്‍ദിക്കുകയായിരുന്നു. സംഭവത്തിനുശേഷം മോഹന്‍ സ്ഥലത്ത്‌നിന്ന് ഓടിരക്ഷപ്പെട്ടു.

നാട്ടുകാര്‍ചേര്‍ന്ന് മുനികൃഷ്ണപ്പയെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍വെച്ച് തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. മകനാണ് കൊല നടത്തിയതെന്ന് മനസ്സിലാക്കിയ ഇന്ദിരാനഗര്‍ പോലീസ് കേസെടുത്ത് പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.