- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം കാത്തുനിന്ന യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി; തോക്ക് ചൂണ്ടി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി; തോക്ക് ചൂണ്ടി പീഡിപ്പിച്ചു:

പുണെ: അമ്മയുടെ അടുത്തേക്ക് പോകാന്‍ വാഹനം കാത്തുനിന്ന യുവതിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി തോക്കുചൂണ്ടി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. 32കാരിയായ യുവതിയെയാണ് കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പുണെ-സോലാപുര്‍ ദേശീയ പാതയിലാണ് സംഭവത്തില്‍ ദൗണ്ട് സ്വദേശിയായ 35കാരനെ പോലിസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 25നാണ് പീഡനം നടന്നത്.
കുര്‍കുംബിന് സമീപത്ത് നിന്നാണ് യുവതി അപരിചിതന്റെ വാഹനത്തില്‍ കയറിയത്. അമ്മയെ സഹോദരന്‍ മര്‍ദിക്കുന്നു എന്ന് അറിഞ്ഞാണ് ഇന്‍ദാപുറില്‍ താമസിക്കുന്ന യുവതി പിംപ്രി ചിഞ്ച്‌വാഡിലേക്ക് യാത്ര തിരിച്ചത്. പിക്കപ്പ് വാഹനത്തിലാണ് കുര്‍കുംബ് വരെ എത്തിയത്. അവിടെ നിന്ന് പിംപ്രി ചിഞ്ച്‌വാഡിലേക്ക് പോകാനായി യുവതി ഹൈവേയിലൂടെ വന്ന വാഹനങ്ങള്‍ക്കെല്ലാം കൈകാണിക്കുന്നതിനിടയിലാണ് പുണെയിലേക്ക് പോകുകയായിരുന്ന ഒരു കാര്‍ യുവതിയുടെ മുന്നില്‍ നിര്‍ത്തിയത്. വഴിയില്‍ ഇറക്കാമെന്ന് പറഞ്ഞ് യുവാവ് യുവതിയെ വാഹനത്തില്‍ കയറ്റി. മൂന്ന് കിലോമീറ്റര്‍ പോയതിന് ശേഷം വിജനമായ സ്ഥലത്ത് കാര്‍ നിര്‍ത്തിയതിന് ശേഷം യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങി. യുവതി എതിര്‍ത്തപ്പോള്‍ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം കാറില്‍ നിന്ന് വലിച്ചിറക്കി പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതിയെ വഴിയില്‍ ഉപേക്ഷിച്ച ശേഷം കാറുമായി ഇയാള്‍ കടന്നു, വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്ന് വീട്ടിലെത്തിയ യുവതി തൊട്ടടുത്ത ദിവസമാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല.


