- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭര്‍ത്താവിന് 40 വയസ്സും എനിക്ക് 19 വയസ്സും; വിവാഹ ജീവിതത്തില്‍ സന്തോഷവതിയല്ല; യുവതിയെ ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ അനുവദിച്ച് കോടതി
യുവതിയെ ആണ്‍സുഹൃത്തിനൊപ്പം ജീവിക്കാന്‍ അനുവദിച്ച് കോടതി

ഭോപാല്‍: ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോകാന്‍ യുവതിക്ക് അനുവാദം നല്‍കി കോടതി. 19കാരിക്കാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാന്‍ കോടതി അനുവാദം നല്‍കിയത്. മധ്യപ്രദേശ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. തന്റെ ഭാര്യയെ അനൂജ് കുമാര്‍ എന്നയാള്‍ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവ് അവ്‌ധേഷ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം.
നാല്‍പ്പതുകാരനായ അവ്‌ധേഷിന്റെയും യുവതിയുടെയും വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോഴാണ് യുവതി കാമുകനൊപ്പം പോയത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് യുവതിയെയും അനൂജ് കുമാറിനെയും കണ്ടെത്തുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. വിചാരണ വേളയില്‍ ആര്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് ജഡ്ജി യുവതിയോട് ചോദിച്ചു. ആണ്‍സുഹൃത്തിനൊപ്പം പോകാനാണ് താല്‍പര്യമെന്നും പ്രായപൂര്‍ത്തിയായ തന്റെ അവകാശങ്ങള്‍ കോടതി സംരക്ഷിക്കണമെന്നുമായിരുന്നു യുവതിയുടെ മറുപടി.
'ഭര്‍ത്താവിന് 40 വയസ്സും എനിക്ക് 19 വയസ്സുമാണുള്ളത്. 21 വയസ്സിന്റെ വ്യത്യാസമുണ്ട്. വിവാഹജീവിതത്തില്‍ സന്തോഷവതിയല്ല. ഭര്‍ത്താവ് മോശമായി പെരുമാറുന്നുണ്ട്'യുവതി കോടതിയെ അറിയിച്ചു. തുടര്‍ന്ന് കൗണ്‍സിലിങ്ങിന് അയച്ചെങ്കിലും പെണ്‍കുട്ടി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ യുവതിയുടെ ആവശ്യം കോടതി അംഗീകരിക്കുകയും കാമുകനൊപ്പം പോകാന്‍ അനുവദിക്കുകയും ആയിരുന്നു.


