- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ മാല മോഷ്ടിച്ച് മൂന്ന് ലക്ഷത്തിന് പണയം വച്ച് ഐഫോണ്‍ വാങ്ങി; പ്രായപൂര്‍ത്തിയാകാത്ത മകന്‍ പിടിയില്‍
അമ്മയുടെ മാല മോഷ്ടിച്ച് ഐഫോണ്‍ വാങ്ങി; മകന്‍ പിടിയില്‍

അമ്മയുടെ മാല മോഷ്ടിച്ച് മൂന്ന് ലക്ഷം രൂപയ്ക്ക് പണയം വച്ച് ഐഫോണ്‍ വാങ്ങിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മകന്‍ പിടിയിലായി. ഹിമാചല്‍ പ്രദേശ് ഹമീര്‍പൂരിലാണ് സംഭവം. തന്റെ സ്വര്‍ണം നഷ്ടപ്പെട്ടതറിഞ്ഞ അമ്മ ഹമീര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടതോടെയാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. മാലമോഷ്ടിച്ചത് സ്വന്തം മകനും അതിന് കൂട്ടുനിന്നത് മകളുമാണെന്ന് അറിഞ്ഞ അമ്മ ഞെട്ടി.
അമ്മയുടെ സ്വര്‍ണം സ്വന്തം സഹോദരിയുടെയും സുഹൃത്തിന്റെയും സഹായത്തോടെയാണ് പ്രായപൂര്‍ത്തിയാകാത്ത മകന്‍ മോഷ്ടിച്ചത്. തുടര്‍ന്ന് മൂന്ന് ലക്ഷം രൂപയ്ക്ക് സ്വര്‍ണം പണയംവെ്ക്കുക ആയിരുന്നു. തന്റെ സ്വര്‍ണം നഷ്ടപ്പെട്ടതറിഞ്ഞ അമ്മ ഹമീര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് സ്വര്‍ണ പണയ വില്‍പ്പന കേന്ദ്രങ്ങളെ ചുറ്റി പൊലീസ് അന്വേഷണം നടത്തി.
ഈ അന്വേഷണത്തിനിടെയാണ് ഒരു സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്നും കളവുപോയ സ്വര്‍ണം പൊലീസ് കണ്ടെടുത്തത്. മകന്‍ സ്വര്‍ണം മോഷ്ടിച്ചെങ്കിലും അത് പണയംവയ്ക്കാന്‍ സഹായിച്ചത് സഹോദരിയും കൂട്ടുകാരനമാണെന്ന് തുടര്‍ അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി.


