- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടില്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ അപകടം; 9 നിര്‍മാണത്തൊഴിലാളികള്‍ മരിച്ചു
തമിഴ്നാട്ടില്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ അപകടം
ചെന്നൈ: തമിഴ്‌നാട് എണ്ണോറില്‍ തെര്‍മല്‍ പവര്‍ പ്ലാന്റില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെയുണ്ടായ അപകടത്തില്‍ 9 പേര്‍ മരിച്ചു. നിര്‍മാണത്തൊഴിലാളികളാണ് മരിച്ചത്. പത്തിലധികം പേര്‍ക്ക് പരിക്ക്. പവര്‍ പ്ലാന്റിന്റെ നാലാം യൂണിറ്റിന്റെ മുന്‍വശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടമുണ്ടായത്.
മുപ്പതിലധികം അതിഥി തൊഴിലാളികളാണ് ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ലോഹം കൊണ്ടുള്ള ജാറം (സ്‌കാഫോള്‍ഡിംഗ്) തകര്‍ന്ന് വീണാണ് അപകടമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 9 പേര്‍ മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവര്‍ ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്. വിവരം അറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Next Story