- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതപരമായ സ്ഥലങ്ങളിലെ പവിത്രത നിലനിർത്തണം; കുംഭമേള നടക്കുന്ന പ്രദേശങ്ങളിൽ അഹിന്ദുക്കളുടെ പ്രവേശനം തടയണമെന്ന് ശ്രീ ഗംഗ സഭാ; നടപടി സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ന്യൂഡൽഹി: കുംഭമേള നടക്കുന്ന പ്രദേശങ്ങൾ അഹിന്ദുക്കൾക്ക് നിയന്ത്രിത മേഖലയായി പ്രഖ്യാപിക്കുന്നത് ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. 2027-ൽ നടക്കുന്ന അർദ്ധ കുംഭമേളയ്ക്ക് മുന്നോടിയായി ശ്രീ ഗംഗാ സഭ പ്രസിഡന്റ് നിതിൻ ഗൗതം മുന്നോട്ടുവെച്ച ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹരിദ്വാറിലെ ഹർ കി പൗരി അടക്കമുള്ള ഗംഗാ ഘട്ടുകളിലും മതപരമായ സ്ഥലങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കണമെന്നാണ് നിതിൻ ഗൗതം ആവശ്യപ്പെട്ടത്.
കുംഭമേള നടക്കുന്ന ഉജ്ജയിൻ, അലഹബാദ്, നാസിക്, ഹരിദ്വാർ എന്നിവിടങ്ങളിൽ നമ്മുടെ മതം, സംസ്കാരം, വികാരങ്ങൾ എന്നിവയുമായി ബന്ധമില്ലാത്ത ആളുകൾ പ്രവേശിക്കുന്നത് നഷ്ടം മാത്രമേ വരുത്തൂ എന്ന് ശ്രീ ഗംഗാ സഭ പ്രസിഡന്റ് പറഞ്ഞു. വരാനിരിക്കുന്ന കുംഭമേളയ്ക്ക് മുമ്പായി ഈ പ്രദേശങ്ങളിലെ എല്ലാ ഗംഗാ ഘട്ടുകളിലും മതപരമായ സ്ഥലങ്ങളിലും അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അടുത്ത 100 വർഷത്തേക്കുള്ള കാര്യങ്ങൾ നമ്മൾ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുനിസിപ്പൽ നിയമങ്ങൾ പ്രകാരം ഹരിദ്വാർ മുനിസിപ്പൽ പ്രദേശം അഹിന്ദുക്കൾക്ക് വിലക്കപ്പെട്ട മേഖലയായും മാംസ-മദ്യ നിരോധിത മേഖലയായും പ്രഖ്യാപിച്ചിട്ടുള്ള കാര്യവും നിതിൻ ഗൗതം ചൂണ്ടിക്കാട്ടി. തീർത്ഥാടന കേന്ദ്രത്തിന്റെ പവിത്രത നിലനിർത്തുന്നതിന് സർക്കാർ ഈ നിയമങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഹരിദ്വാറിലെ ബൈരാഗി ക്യാമ്പുകളിലും മറ്റ് സ്ഥലങ്ങളിലും അഹിന്ദുക്കൾ തങ്ങളുടെ യഥാർത്ഥ വ്യക്തിത്വം മറച്ചുവെച്ച് താമസിക്കുന്നുണ്ടെന്നും ഇവരെ കണ്ടെത്തി ഹരിദ്വാറിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




