ഹൈദരാബാദ്: കേടായ ഇലക്ട്രിക് സ്‌കൂട്ടര്‍ മാറ്റി നല്‍കിയില്ലെന്ന പരാതിയില്‍ ഉപഭോക്താവിന് ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് 1,92,205 രൂപ നല്‍കണമെന്ന് ഉത്തരവ്. തെലുങ്കാനയിലെ സംഗറെഡ്ഡിയിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2023 ജൂലൈ മൂന്നിനാണ് മഡി ഡേവിഡ് എന്നയാള്‍ ഒല കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. എന്നാല്‍ രണ്ട് ദിവസത്തിനകം സ്‌കൂട്ടര്‍ കേടവാുകയായിരുന്നു. തുടര്‍ന്ന് വിഷയം കോടതിയിലെത്തുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂട്ടര്‍ തിരികെ നല്‍കാമെന്ന് കമ്പനി എക്സിക്യൂട്ടിവ് ഉറപ്പ് നല്‍കിയെങ്കിലും സ്‌കൂട്ടര്‍ ലഭിച്ചില്ല.

ജൂലൈ 23 മുതല്‍ 30 ദിവസത്തിനകം ഉത്തരവ് പാലിക്കണമെന്ന് കമ്പനിയോട് കോടതി നിര്‍ദേശിച്ചു. ഉത്തരവനുസരിച്ച് സ്‌കൂട്ടര്‍ വാങ്ങിയ തീയതി മുതല്‍ ഒമ്പത് ശതമാനം പലിശ നിരക്കില്‍ ഉപഭോക്താവിന് തുക തിരികെ നല്‍കണം. കൂടാതെ, നഷ്ടപരിഹാരമായി 30,000 രൂപ നല്‍കാനും കോടതി ആവശ്യപ്പെട്ടു.