ന്യൂഡല്‍ഹി : ബുധനാഴ്ച പാലം വിമാനത്താവളത്തില്‍ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലില്‍ നിന്ന് 36 മലയാളികള്‍ എത്തി. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ സി 17 വിമാനത്തിലായിരുന്നു ഇവരെത്തിയത്.

തിരുവനന്തപുരം സ്വദേശികളായ ദിവ്യ മറിയം, ശ്രീഹരി ഹരികേഷ് , ജോബി ഐസക്, ഭാര്യ മേഘ മറിയം, മകന്‍ എഫ്രേം ജോസഫ്, കൊല്ലം സ്വദേശികളായ ലക്ഷ്മി രാജഗോപാല്‍ , ഗിജാ സിജു, ആലപ്പുഴ സ്വദേശിയായ സൂരജ് രാജന്‍, എറണാകുളം സ്വദേശികളായ ഐബി ജോര്‍ജ് , റീന ജോസഫ്, ഏലിയാമ്മ ഇമ്മാനുവേല്‍ , തെരേസിന്‍ , പുഷ്പ മാത്യു, മഹാലക്ഷ്മി നാഗസുബ്രമണ്യന്‍ , ഫിലോം ഷിബു, കോട്ടയം സ്വദേശികളായ ത്രേസ്യ ബാബു, ഷീജാ വര്‍ഗീസ് , ഇടുക്കി സ്വദേശികളായ മേഘ വിന്‍സന്റ് , മകന്‍ ഹെയ്സല്‍ , അഞ്ജു ജോസ്, സലോമി കുര്യക്കോസ്, സുമേഷ് ശിവന്‍, ഭാര്യ അശ്വതി സുന്ദരേശന്‍ , ശ്രീരാജ് സുധീന്ദ്രന്‍ , തൃശൂര്‍ സ്വദേശികളായ ശൈലേന്ദ്രകുമാര്‍ , ഭാര്യ നിഷ, വയനാട് സ്വദേശികളായ അരുണ്‍ കുമാര്‍ , അന്നമ്മ ജോസഫ്, ജോസഫ് വിന്‍സന്റ് , ഭാര്യ അനു മരിയ , ജിഷ്ണു നാരായണന്‍ , മലപ്പുറം സ്വദേശികളായ ആഷാ ജയിംസ് , മഹ്റൂഫ് കളത്തിങ്കല്‍ , കാസര്‍കോഡ് സ്വദേശിയായ അഭിഷേക് കാര്‍ലെ, കണ്ണൂര്‍ സ്വദേശികളായ അരുണ്‍ കൃഷ്ണന്‍, റാഷിക് എന്നിവരാണ് ഡല്‍ഹിയിലെത്തി കേരളത്തിലേക്ക് യാത്ര തിരിച്ചത്.