- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ ശബ്ദത്തോടെ പൊട്ടിത്തെറി; ശബ്ദം കേട്ടത് കിലോമീറ്റര്‍ അകലെ വരെ; ബ്രഡ് കമ്പിനിയിലെ ഓവന്‍ പൊട്ടിത്തെറിച്ച് അപകടം; 13 പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം: അന്വേഷണം ആരംഭിച്ച് പോലീസ്
ആഗ്ര: ബ്രഡ് നിര്‍മാണ ശാലയിലെ ഓവന്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരം. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഹരിപാര്‍വതിലെ ട്രാന്‍സ്‌പോര്‍ട്ട് നഗറിലാണ് അപകടം നടന്നത്. മെഡ്‌ലി ബ്രെഡ് ഫാക്ടറിയിലാണ് ഒരു മണിയോടെ പൊട്ടിത്തെറിയുണ്ടായത്.
സംഭവ സമയം 20 ജീവനക്കാരാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. സാധരണ രീതിയിലായിരുന്നു ഇന്നും പ്രവര്‍ത്തനങ്ങള്‍. പെട്ടെന്ന് വലിയ ശബ്ദത്തോടെ വലിയ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നുവെന്ന് ഫാക്ടറി മാനേജര്‍ ജിതേന്ദ്ര പറഞ്ഞു. ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ഓവനാണ് പൊട്ടിത്തെറിച്ചത്. ഗ്യാസ് ലീക്കിനെ പിന്തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയാണ് സംഭവമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പൊട്ടിത്തെറിയില്‍ പരിക്കേറ്റ ജീവനക്കാരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊട്ടിത്തെറിയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പരിശോധന നടക്കുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. കിലോമീറ്ററുകള്‍ അകലെ വരെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ വിശദമാക്കുന്നത്.