- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡൊമിനിക്കയുടെ പരമോന്നത പുരസ്‌കാരം; ഇന്ത്യാ-കാരിക്കോം ഉച്ചകോടിക്കിടെ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടന്‍ പുരസ്‌കാരം സമ്മാനിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡൊമിനിക്കയുടെ പരമോന്നത പുരസ്‌കാരം
ന്യൂഡല്‍ഹി: കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. കൊവിഡ് കാലത്ത് രാജ്യത്തിന് നല്‍കിയ സഹായങ്ങളും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വളര്‍ത്താന്‍ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്ജ് ടൗണില്‍ നടക്കുന്ന ഇന്ത്യാ-കാരിക്കോം ഉച്ചകോടിക്കിടെ ഡൊമിനിക്കന്‍ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടന്‍ പുരസ്‌കാരം നല്‍കും.
2021 ഫെബ്രുവരിയില്‍ ഡൊമിനിക്കയ്ക്ക് 70,000 ഡോസ് ആസ്ട്രാ സെനക്കാ കൊവിഡ് വാക്സിന്‍ ഇന്ത്യ നല്‍കിയിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ, ഐ.ടി മേഖലകളിലും കാലാവസ്ഥാ സൗഹൃദ നടപടികളിലും മോദി സര്‍ക്കാരിന്റെ സഹായം ലഭിച്ചുവെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ അറിയിച്ചു.
രാജ്യത്തോടും കരീബിയന്‍ മേഖലയോടുമുള്ള പ്രധാനമന്ത്രി മോദിയുടെ ഐക്യദാര്‍ഢ്യത്തിനുള്ള ഡൊമിനിക്കയുടെ നനരേന്ദ്രമോദി, ഡൊമിനിക്ക, പുരസ്‌ക്കാരം
ന്ദിപ്രകാശനമാണ് പുരസ്‌കാരമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് കാലത്ത് 70000 ഡോസ് ആസ്ട്രസെനക്ക വാക്‌സിന്‍ നല്‍കിയതിനെ ഡൊമിനിക്കന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു.