- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ വിചാരണക്ക് ചെയ്യാന്‍ പുതിയ കോടതികള്‍; 16 പ്രത്യേക കോടതികള്‍ തുടങ്ങാന്‍ വിജ്ഞാപനം
കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ വിചാരണക്ക് ചെയ്യാന്‍ പുതിയ കോടതികള്‍
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ പ്രത്യേക പി.എം.എല്‍.എ (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം) കോടതികള്‍ സ്ഥാപിക്കാനുള്ള വിജ്ഞാപനത്തോടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലെ വിചാരണ ത്വരിതപ്പെടുത്താന്‍ കഴിയുമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അഭിപ്രായപ്പെട്ടു. തെലങ്കാനയില്‍, വിശാഖപട്ടണത്തിന് രണ്ടെണ്ണം ഉള്‍പ്പെടെ ആകെ 16 പ്രത്യേക കോടതികള്‍ തുടങ്ങാനാണ് വിജ്ഞാപനം വന്നത്.
രാജസ്ഥാനില്‍, ഇത്തരം കോടതികളുടെ എണ്ണം ഒന്നില്‍നിന്ന് അഞ്ചാക്കി. ഗോവയില്‍, രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ വിചാരണ ആരംഭിക്കാനായി വടക്കന്‍ ഗോവയില്‍ ഒരു പ്രത്യേക കോടതി വരുന്നതോടെ സംസ്ഥാനത്ത് രണ്ട് കോടതികളാകും. മറ്റ് സംസ്ഥാനങ്ങളിലും വിചാരണ നടപടികളില്‍ കാലതാമസം ഒഴിവാക്കാന്‍ ഇത്തരം ഇടപെടല്‍ ഉണ്ടാകണമെന്ന് കോടതികളെ അറിയിച്ചിട്ടുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി.
Next Story