- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായിൽ നിന്നും നുരയും പതയും വരുന്നത് ശ്രദ്ധിച്ചു; പിന്നാലെ രോഗലക്ഷണങ്ങൾ; 'ഗോശാല'യിലെ 22 കന്നുകാലികൾ ചത്തു; വിഷം കലർത്തിയ കാലിത്തീറ്റ കഴിച്ചെന്ന് സംശയം
ഫഗ്വാര: 'ഗോശാല'യിൽ വിഷം കലർത്തിയ കാലിത്തീറ്റ കഴിച്ച് 22 കന്നുകാലികൾ ചത്തതായി റിപ്പോർട്ടുകൾ. പഞ്ചാബിലെ ഫഗ്വാരയിലെ ശ്രീകൃഷ്ണ ഗോശാലയിലെ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്. പശുക്കൾക്ക് വായിൽ നിന്ന് 'നുര' വന്ന് വീഴാൻ തുടങ്ങിയിരുന്നു. ഗോശാല അധികൃതർ ഉടൻ തന്നെ മൃഗഡോക്ടർമാരെ വിളിച്ചുവരുത്തി.
“ഞായറാഴ്ച രാത്രി 7.30 ഓടെ ഗോശാലയിലെ തൊഴിലാളികൾ ഒരു പശുവിന്റെ വായിൽ നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധിച്ചു. അതിനെ ശ്രദ്ധിക്കുന്നതിനിടെ മറ്റ് പശുക്കളിലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ചികിത്സിക്കാൻ മൃഗഡോക്ടർമാർ എത്തിയെങ്കിലും 18 പശുക്കൾ രാത്രിയിൽ തന്നെ ചത്തു . നാലെണ്ണത്തിനെ ഇന്ന് രാവിലെ നഷ്ടമായി ” ഗോശാല അധികൃതരിലൊരാളായ രാകേഷ് ഗോസൈൻ പറഞ്ഞു.
ഹോഷിയാർപൂർ എംപി ഡോ രാജ് കുമാർ, മുൻ എംപിമാരായ സോം പ്രകാശ്, വിജയ് സാംപ്ല, എംഎൽഎ ബൽവീന്ദർ സിംഗ് ധലിവാൾ, മുൻ എംഎൽഎ ജോഗീന്ദർ സിംഗ് മാൻ എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഗോശാല സന്ദർശിച്ചു.