- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യയുടെയും, നീരവ് മോദിയുടെയും 15,000 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു; തുക പ്രതികള്‍ കടം വാങ്ങിയ ബാങ്കുകള്‍ക്ക് തിരിച്ചടച്ചു; മൊത്തം 22,280 സ്വത്തുക്കള്‍ ഇഡി വീണ്ടെടുത്തെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍
മല്യയുടെയും, നീരവ് മോദിയുടെയും 15,000 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു
ന്യൂഡല്‍ഹി: വിജയ് മല്യയുടെയും നീരവ് മോദിയുടെയും 14,131 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ പിടിച്ചെടുത്തെന്ന് കേന്ദ്രസര്‍ക്കാര്‍. പിടിച്ചെടുത്ത സ്വത്തുക്കള്‍ പ്രതികളുടെ കടത്തിന്റെ ഭാഗം വീട്ടാനായി പൊതുമേഖലാ-സ്വകാര്യ മേഖലാ ബാങ്കുകള്‍ക്ക് കൈമാറി. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അറിയിച്ചതാണിക്കാര്യം.
മല്യ, മെഹുല്‍ ചോസ്‌കി, നീരവ് മോദി തുടങ്ങിയ ഇന്ത്യ തേടുന്ന കുറ്റവാളികളുടെ 22,800 കോടിയുടെ ആകെ സ്വത്തുക്കള്‍ വീണ്ടെടുത്തു
സാമ്പത്തിക കുറ്റവാളികള്‍ക്ക് എതിരെ പോരാട്ടം തുടരുമെന്ന് മന്ത്രി പറഞ്ഞു. വീണ്ടെടുത്തവയില്‍, നീരവ് മോദിയുടെ 1,052 കോടിയും, ചോസ്‌കിയുടെ 2565 കോടിയും ഉള്‍പ്പെടുുന്നു. നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് കേസുമായി ബന്ധപ്പട്ട 17.5 കോടിയും പിടിച്ചെടുത്തു.
പ്രതികള്‍ രാജ്യം വിട്ടെങ്കിലും അവരെ പിന്തുടരുകയാണ്. ബാങ്കുകള്‍ക്ക് പണം തിരികെ കിട്ടുമെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, 2015 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം നികുതിദായകരുടെ മേല്‍ നല്ല പ്രതികരണം ഉളവാക്കിയെന്നും വിദേശ ആസ്തികള്‍ വെളിപ്പടുത്തുന്ന ഇന്ത്യന്‍ പൗരന്മാരുടെ എണ്ണവും ഏറിയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 2021-22 ല്‍ ഇത്തരത്തില്‍ കള്ളപ്പണംം വെളിപ്പടുത്തുന്നവരുടെ എണ്ണം 60, 467 ല്‍ നിന്ന് രണ്ടുലക്ഷം വരെയായി ഉയര്‍ന്നു