- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭകാല അവധിയിലായിരിക്കുമ്പോഴും ഓണറേറിയം ലഭിക്കും; ആശാ വർക്കർമാരുടെ ആനുകൂല്യങ്ങൾ വർധിപ്പിച്ച് പഞ്ചാബ്
ചണ്ഡീഗഡ്: ആശാ വർക്കർമാരുടെ ഗർഭകാല ആനുകൂല്യങ്ങൾ വർധിപ്പിച്ച് പഞ്ചാബ് സർക്കാർ. 1961ലെ മറ്റേണിറ്റി ബെനഫിറ്റ് ആക്ട് പ്രകാരമാണ് ഈ സുപ്രധാന നടപടി. ഇതനുസരിച്ച്, ഇനി മുതൽ ഗർഭകാല അവധിയിലായിരിക്കുമ്പോഴും ആശാ വർക്കർമാർക്ക് എല്ലാ മാസവും ഓണറേറിയം ലഭിക്കും.
പഞ്ചാബ് ധനകാര്യ മന്ത്രി ആശാ വർക്കർമാരെയും ഫെസിലിറ്റേറ്റർമാരെയും അഭിനന്ദിക്കുകയും കേന്ദ്ര നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ആശാ വർക്കർമാരെ കൂടാതെ മറ്റ് വിവിധ വിഭാഗക്കാരെയും സന്ദർശിച്ച മന്ത്രി അവരുടെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. അതേസമയം, വിധവകൾക്കും നിരാലംബരായ സ്ത്രീകൾക്കും ഈ സാമ്പത്തിക വർഷം 1,170 കോടി രൂപ അനുവദിക്കുമെന്ന് സാമൂഹ്യ സുരക്ഷാ മന്ത്രി ബാൽജിത് കൗർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Next Story