- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബി നടി സോണിയ മാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു; കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം അംഗത്വം സ്വീകരിച്ചു
പഞ്ചാബി നടി സോണിയ മാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു
ചണ്ഡീഗഢ്: പഞ്ചാബി നടിയും കൃതി കിസാന്‍ യൂനിയന്‍ നേതാവ് ബല്‍ദേവ് സിങ്ങിന്റെ മകളുമായ സോണിയ മാന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ വച്ച് അരവിന്ദ് കെജ്രിവാളുമായുള്ള കൂടികാഴ്ചക്ക് ശേഷമാണ് അംഗത്വം സ്വീകരിച്ചത്. 'കീര്‍ത്തി കിസാന്‍ യൂനിയന്‍ നേതാവ് എസ്. ബല്‍ദേവ് സിങ് ജിയുടെ മകളും പഞ്ചാബി നടിയുമായ സോണിയ മാന്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ആദ്മി പാര്‍ട്ടി കുടുംബത്തിലേക്ക് അവരെ സ്വാഗതം ചെയ്യുന്നു'.-എ.എ.പി പഞ്ചാബ് യൂനിറ്റ് പുതിയ അംഗത്തെ സ്വാഗതം ചെയ്തുകൊണ്ട് എക്സില്‍ കുറിച്ചു.
സോണിയയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. വിവിധ ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് സോണിയ. മലയാളം, ഹിന്ദി, തെലുങ്ക്, മറാത്തി തുടങ്ങി വിവിധ ഭാഷകളിലെ സിനിമകളില്‍ സോണിയ അഭിനയിച്ചിട്ടുണ്ട്. 'ഹൈഡ് എന്‍ സീക്ക്' എന്ന മലയാള സിനിമയിലൂടെയാണ് സോണിയയുടെ അരങ്ങേറ്റം. 2014 ല്‍ കഹിന്‍ ഹേ മേരാ പ്യാര്‍ എന്ന ഹിന്ദി സിനിമയിലൂടെ ഹിന്ദി സിനിമ രംഗത്ത് തുടക്കം കുറിച്ചു. കര്‍ഷക നേതാവും ആക്ടിവിസ്റ്റുമായിരുന്നു സോണിയയുടെ പിതാവ് ബല്‍ദേവ് സിങ്. 1980 ല്‍ ഖാലിസ്ഥാന്‍ വാദികളുടെ വെടിയേറ്റ് ബല്‍ദേവ് സിങ് കൊല്ലപ്പെട്ടു.