- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റോഡിലിരുന്ന് ചായ കുടിച്ചാല്‍ പ്രശസ്തിയല്ല, പിഴയാണ് കിട്ടുക'; വൈറലാകാന്‍ നടുറോഡില്‍ കസേരയിട്ട് ചായക്കുടി; 25 കാരനെ പോലീസ് അറസ്റ്റ് ചെയ്തു
ബംഗളൂരു: സാമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ തിരക്കേറിയ റോഡിന് നടുവില്‍ കസേര വെച്ച് ചായ കുടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 'ചിമ്പു' എന്നറിയപ്പെടുന്ന പ്രശാന്ത് (25) എന്ന യുവാവിനെയാണ് ബംഗളൂരു മഗഡി റോഡ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 12-ന് മഗഡിയിലെ തിരക്കേറിയ റോഡില്‍ പ്രശാന്ത് ഈ സംഭവത്തില്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങള്‍ റീല്‍സായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. ട്രാഫിക് തടസമുണ്ടാക്കിയതും പൊതുശല്യവും ആയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. തുമകുരുവില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ഡ്രൈവര്‍ കൂടിയായ പ്രശാന്ത്, ''വൈറല്‍ ആകാന്‍ വേണ്ടിയാണ് ശ്രമം'' എന്ന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ വഴിതേടിയപ്പോഴാണ് നടുറോഡില്‍ കസേരയിട്ട് ചായകുടിക്കാമെന്ന ഐഡിയ വന്നത്. 'റോഡിലിരുന്ന് ചായ കുടിച്ചാല്‍ പ്രശസ്തിയല്ല, പിഴയാണ് കിട്ടുക' -വിഡിയോ പങ്കുവെച്ചുകൊണ്ട് ബംഗളൂരു സിറ്റി പൊലീസ് മുന്നറിയിപ്പ് നല്‍കി.