- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ അടുത്ത് ചുമരിനോട് ചേർന്ന് ഒരു അനക്കം ശ്രദ്ധിച്ചു; 12 അടി നീളത്തിൽ കൂറ്റൻ അതിഥി; ഓടയിലൂടെ ഇഴഞ്ഞ് നീങ്ങി കൊടും ഭീതി; നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്
വിശാഖപട്ടണം: വിശാഖപട്ടണത്ത് കനത്ത മഴയ്ക്കിടയിൽ വീടിനോട് ചേർന്നുള്ള ഓടയിൽ നിന്ന് 12 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത് പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. അരിലോവ ക്രാന്തി നഗറിലാണ് സംഭവം. ഈ പ്രദേശത്ത് ഇത്രയും വലിയ പാമ്പിനെ ആദ്യമായാണ് കാണുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
അപ്രതീക്ഷിതമായി പാമ്പിനെ കണ്ട വീട്ടുകാരും ഭയന്നു. ഉടൻതന്നെ പാമ്പുപിടിത്തക്കാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പാമ്പുപിടിത്തക്കാർ നടത്തിയ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പാമ്പിനെ ഓടയിൽ നിന്ന് പിടികൂടി സുരക്ഷിതമായി കാട്ടിലേക്ക് തുറന്നുവിട്ടു. ഓടയിലൂടെ നീങ്ങിക്കൊണ്ടിരുന്ന പാമ്പിനെ പുറത്തെടുക്കാൻ പലരും വടികളും മറ്റ് ഉപകരണങ്ങളുമായി രംഗത്തുണ്ടായിരുന്നു.
സാധാരണയായി ജനവാസ മേഖലകളിൽ കാണാറില്ലാത്ത പെരുമ്പാമ്പുകളാണ് ഇവ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വെള്ളത്തിൽ ഒലിച്ച് വന്നതാകാം പാമ്പെന്ന് കരുതുന്നു. പാമ്പിൻ്റെ വലിപ്പം നാട്ടുകാരെ ആശങ്കയിലാക്കി.
മഴക്കാലത്ത് ഗ്രാമ-നഗരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. പാമ്പുകളെ കണ്ടാൽ അവയെ പിടികൂടാൻ ശ്രമിക്കാതെ, പരിശീലനം ലഭിച്ച പാമ്പുപിടിത്തക്കാരെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.




