- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരതിലെ സാമ്പാറില്‍ ചെറു പ്രാണികള്‍ കണ്ടെത്തിയ സംഭവം; മാപ്പു ചോദിച്ച് റെയില്‍വേ: ഏജന്‍സിക്ക് അര ലക്ഷം രൂപ പിഴ
വന്ദേഭാരതിലെ സാമ്പാറില്‍ ചെറു പ്രാണികള്‍ കണ്ടെത്തിയ സംഭവം; ഏജന്‍സിക്ക് അര ലക്ഷം രൂപ പിഴ
ചെന്നൈ: തിരുനെല്‍വേലി വന്ദേഭാരത് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ ചെറുപ്രാണികളെ കണ്ട സംഭവത്തില്‍ മാപ്പു ചോദിച്ച് ദക്ഷിണ റെയില്‍വേ. സംഭവത്തില്‍ ഭക്ഷണ വിതരണ ഏജന്‍സിക്ക് റെയില്‍വേ അരലക്ഷം രൂപ പിഴ ചുമത്തി. കഴിഞ്ഞ ശനിയാഴ്ച പ്രഭാതഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരന്‍ പ്രാണിയെ കണ്ടെത്തിയത്. മധുരയില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ഇദ്ദേഹം പരാതി നല്‍കി.
തുടര്‍ന്ന്, റെയില്‍വേ അധികൃതര്‍ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. പിന്നാലെ, ബൃന്ദാവന്‍ ഫുഡ് പ്രോഡക്റ്റ്‌സിന്റെ നിയന്ത്രണത്തിലുള്ള തിരുനെല്‍വേലി ബേസ് കിച്ചന്‍ വിതരണം ചെയ്യുന്ന ഭക്ഷണം, ഓണ്‍ബോര്‍ഡ് മാനേജര്‍, ചീഫ് കേറ്ററിങ് ഇന്‍സ്പെക്ടര്‍ (സിഐആര്‍), ചീഫ് കമേഴ്‌സ്യല്‍ ഇന്‍സ്പെക്ടര്‍ (സിസിഐ), അസിസ്റ്റന്റ് കമേഴ്സ്യല്‍ മാനേജര്‍ (എസിഎം) എന്നിവര്‍ പരിശോധിച്ചപ്പോള്‍ കാസ്‌റോള്‍ കണ്ടെയ്നറിന്റെ അടപ്പില്‍ ഇത്തരം പ്രാണികളുള്ളതായി കണ്ടെത്തി. തുടര്‍ന്നാണു നടപടിയെടുത്തത്.