- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈയിൽ ശക്തമായ മഴ; നാല് പേർ മരിച്ചു; താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; വിമാനങ്ങൾ വഴി തിരിച്ചുവിടുന്നു; മുന്നറിയിപ്പ് നൽകി അധികൃതർ
മുംബൈ: മുംബൈയിൽ ശക്തമായ മഴ. ഇന്നലെ പെയ്ത ശക്തമായ മഴയിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായി. പിന്നാലെ അതിശക്തമായ മഴയെ തുടർന്ന് സ്‌കൂളുകൾക്കും കോളേജുകൾക്കും ബ്രിഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ അവധി പ്രഖ്യാപിച്ചു. അതേസമയം മഴ കാരണം ഉണ്ടായ അപകടങ്ങളിൽ നാലുപേരാണ് മരിച്ചത്. കൂടാതെ വിമാനങ്ങളും വഴിതിരിച്ചുവിട്ടിട്ടുണ്ട്. ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്‌താര തുടങ്ങിയ എയർലൈനുകളുടെ പതിനാലോളം സർവീസുകൾ വഴിതിരിച്ചുവിടുകയായിരുന്നു.
ഇന്നും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. പൂനെ, താനെ, റായ്‌ഗഡ്, രത്നാഗിരി എന്നിവിടങ്ങളിൽ റെഡ് അലർട്ടും, പാൽഘറിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പെട്ടെന്നുണ്ടായ മഴ കാരണം പ്രദേശത്ത് വെള്ളക്കെട്ടും ഗതാഗത തടസവും ജനങ്ങളെ ഏറെ വലച്ചു. മിന്നലോടുകൂടിയ മഴ വൈകിട്ടോടെ ശക്തിപ്രാപിക്കുകയായിരിന്നു. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് മധ്യ റെയിൽവേയിലെ മെയിൻ ലൈനിൽ ഗതാഗതം തടസപ്പെടുകയും.
മറ്റെല്ലാ ലൈനുകളിലും ലോക്കൽ ട്രെയിനുകൾ വൈകി. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. മുളുണ്ട്, ഭാണ്ഡൂപ് മേഖലകളിൽ വെള്ളക്കെട്ട് അതിരൂക്ഷമായി. അന്ധേരി സബ്‌വേയും ഏറെ നേരം അടച്ചിട്ടു. താനെ, നവി മുംബൈ, വസായ് മേഖലകളിലും ശക്തമായ മഴ പെയ്‌തു. സിന്ധുഗുർഗ്, പാൽഘർ മേഖലകളിലും രത്നാഗിരിയിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വസായ് മേഖലയിൽ മണിക്കൂറുകൾ നീണ്ടുനിന്ന മഴയെ തുടർന്നാണ് റോഡുകളിൽ വലിയ വെള്ളക്കെട്ട് രൂപം കൊണ്ടത്.
അതേസമയം, മുംബയ് - അഹമ്മദാബാദ് ദേശീയപാത, ചിൻചോട്ടി -ഭിവണ്ടി റോഡ്, താനെ ഗോഡ്‌ബന്ദർ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് കാരണം പ്രദേശത്ത് ഗതാഗതക്കുരുക്ക് ഉണ്ടായി. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.