- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന്റെ ക്ഷണത്തിൽ പാർട്ടിക്കെത്തി; പാനീയത്തിൽ ലഹരി കലർത്തി മയക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ടെലിവിഷൻ താരം ആഷിഷ് കപൂർ അറസ്റ്റിൽ
ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ വീട്ടിൽ വെച്ച് നടന്ന പാർട്ടിയിൽ വെച്ച് യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ടെലിവിഷൻ താരം ആഷിഷ് കപൂറിനെ പോലീസ് അറസ്റ്റ് ചെയ്തു. പുണെയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ഡൽഹി ഡെപ്യൂട്ടി കമ്മീഷണർ (നോർത്ത്) രാജ ബന്തിയ അറിയിച്ചു. പഞ്ചാബി ബാഗിൽ താമസിക്കുന്ന 24 വയസ്സുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് പരാതി നൽകിയിരിക്കുന്നത്.
സിവിൽ ലൈനിലുള്ള ഒരു വീട്ടിൽ വെച്ച് നടന്ന പാർട്ടിക്കിടെ സംഘം ചേർന്ന് മയക്കുമരുന്ന് നൽകി തന്നെ പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. തൻ്റെ ഒരു സുഹൃത്താണ് തന്നെ പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും യുവതി കൂട്ടിച്ചേർത്തു. പാർട്ടിയിൽ യുവതി ഉൾപ്പെടെ ആറു പേരാണുണ്ടായിരുന്നത്. യുവതിയുടെ പാനീയത്തിൽ ലഹരി കലർത്തി മയക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി.
തന്നെ മർദ്ദിക്കുകയും ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായും യുവതി വെളിപ്പെടുത്തി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ തന്നെ വീടിന് പുറത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. ഈ സംഭവം സംബന്ധിച്ച് ഓഗസ്റ്റ് 11 ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.