- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ ഉറക്കഗുളിക നൽകി മയക്കി, പിന്നാലെ സുഹൃത്ത് പീഡിപ്പിച്ചു; 20-കാരി ഗർഭിണി; പീഡനത്തിന് ഒത്താശ ചെയ്ത അമ്മയ്ക്കും 50കാരനായ പ്രതിക്കുമായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

ചെന്നൈ: ചെന്നൈയിൽ സ്വന്തം അമ്മയുടെ ഒത്താശയോടെ ഇരുപതുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി 50കാരൻ. യുവതിയുടെ അമ്മയുടെ സുഹൃത്തായ ദക്ഷിണാമൂർത്തിയാണ് കേസിലെ പ്രതി. പീഡനത്തിന് കൂട്ടുനിന്ന അമ്മയ്ക്കും പ്രതിക്കുമായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
അമ്മ ഒന്നിലധികം തവണ തനിക്ക് ഉറക്കഗുളികകൾ നൽകിയെന്നും ഈ സമയത്താണ് ദക്ഷിണാമൂർത്തി തന്നെ പീഡിപ്പിച്ചതെന്നും യുവതി പോലീസിന് മൊഴി നൽകി. പീഡനം സഹിക്കവയ്യാതെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട യുവതി തിരുവണ്ണാമലയിലുള്ള അമ്മാവന്റെ വീട്ടിൽ അഭയം തേടുകയായിരുന്നു. അവിടെ വെച്ച് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിലാണ് യുവതി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദക്ഷിണാമൂർത്തിക്കും ഒളിവിൽ പോയ അമ്മയ്ക്കുമായി പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.


