- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് റെയിൽവേ സ്റ്റേഷനിൽ നിന്ന് കൂട്ടികൊണ്ട് പോയി; അനുജത്തിയുടെ മുന്നില് ചേച്ചിയെ ബലാത്സംഗം ചെയ്തു; രണ്ട് പേർ പിടിയിൽ
മേദിനിനഗർ: ഝാർഖണ്ഡിലെ പലമു ജില്ലയിൽ പോലീസുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് 22-കാരിയെ രണ്ടുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. അനുജത്തിയുടെ കൺമുന്നിൽവെച്ചായിരുന്നു പീഡനം. സംഭവത്തിൽ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പലമു പോലീസ് സൂപ്രണ്ട് റീസ്മ രമേശൻ അറിയിച്ചു.
തിങ്കളാഴ്ചയായിരുന്നു സംഭവം. ജോലി തേടി പഞ്ചാബിലേക്ക് പോകാനായി ഡാൽട്ടൻഗഞ്ച് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന സഹോദരിമാരെയാണ് പ്രതികൾ പീഡനത്തിനിരയാക്കിയത്. തങ്ങൾ പോലീസുകാരാണെന്ന് വിശ്വസിപ്പിച്ച് ഇവർ സഹോദരിമാരെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ചെയിൻപുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിജനമായ സ്ഥലത്തുവെച്ച് പ്രതികൾ മൂത്ത സഹോദരിയെ ബലാത്സംഗം ചെയ്തുവെന്ന് എസ്പി റീസ്മ രമേശൻ പറഞ്ഞു. കൃത്യത്തിന് ശേഷം സഹോദരിമാരെ മോട്ടോർ സൈക്കിളിൽ തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇളയ സഹോദരി വാഹനത്തിൽ നിന്ന് ചാടിയിറങ്ങി നിലവിളിച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പീഡനത്തിനിരയായ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് പോലീസ് അറിയിച്ചു.