- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗ്നദൃശ്യങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തി; നിരന്തരമായി പീഡിപ്പിച്ചു; ഭയന്ന് വിറച്ച് വിദ്യാർത്ഥിനി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോച്ചിങ് സെന്ററിലെ അധ്യാപകർ പിടിയിൽ; സംഭവം യുപി യിൽ
കാണ്‍പുര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ നിരന്തരമായി പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ട് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
വിദ്യാര്‍ഥിനി നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിനായി പൊയ്ക്കൊണ്ടിരുന്ന കോച്ചിങ് സെന്ററിലെ അധ്യാപകരായ സാഹില്‍ സിദ്ദിഖ് (32), വികാസ് പോര്‍വാള്‍ (39) എന്നിവരാണ് പോലീസ് പിടിയിലായത്. കാണ്‍പൂരിലുള്ള എന്‍ട്രന്‍സ് പരീക്ഷാ കോച്ചിങ് സെന്ററിലെ അധ്യാപകരാണ് രണ്ടുപേരും.
അതേസമയം, സാഹില്‍ കോച്ചിങ് സെന്ററിലെ മറ്റൊരു പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പിടിയിലായ സാഹില്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു.
സാഹില്‍ അറസ്റ്റിലായ കാര്യമറിഞ്ഞതോടെയാണ് പെണ്‍കുട്ടിക്ക് സംഭവത്തെക്കുറിച്ച് പുറത്തുപറയാനുള്ള ധൈര്യം വന്നത്. സംഭവത്തെ തുടർന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.