ഉത്തർപ്രദേശ്: വെറും ഏഴ് വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കുട്ടിയെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഉത്തർ ​പ്രദേശിലെ ബിദൂനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

വൈകുന്നേരം പച്ചക്കറി വാങ്ങാൻ മാർക്കറ്റിൽ പോയ സമയത്താണ് സംഭവം നടന്നത്. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഉപേക്ഷിക്കപ്പെട്ട വീട്ടിനുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുടുംബം പരാതി നൽകിയതിനെത്തുടർന്ന് പോലീസ് പ്രതികൾക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.ഏറ്റുമുട്ടലിനെ തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് ശനിയാഴ്ച പോലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയായ ജാനെ ആലം (22) തിരിച്ചറിഞ്ഞതായി സീനിയർ പോലീസ് സൂപ്രണ്ട് ബ്രിജേഷ് സിങ് വ്യക്തമാക്കി.