- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിനുള്ളിൽ എലി ഓടുന്നതായി കണ്ടെന്ന് യാത്രക്കാരൻ: ഇൻഡിഗോയുടെ യാത്ര വൈകിയത് മൂന്നുമണിക്കൂറിലധികം
കാൺപുർ: ഇൻഡിഗോ വിമാനത്തിൽ എലിയെ കണ്ടെത്തിയതിനെ തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. ഉത്തർപ്രദേശിലെ കാൺപുർ വിമാനത്താവളത്തിലാണ് സംഭവം. കാൺപുരിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിലാണ് എലിയെ കണ്ടത്. തുടർന്ന് മൂന്നുമണിക്കൂറിലേറെ വൈകിയാണ് വിമാനം യാത്ര പുറപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2:55-ന് 140 യാത്രക്കാരെയും കൊണ്ട് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് എലിയെ കണ്ടത്. വിമാനത്തിനുള്ളിൽ എലി ഓടുന്നതായി യാത്രക്കാരിൽ ഒരാൾ കാബിൻ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഈസമയം എല്ലാ യാത്രക്കാരും വിമാനത്തിനുള്ളിൽ പ്രവേശിച്ചിരുന്നു.
തുടർന്ന് യാത്രക്കാരെ മുഴുവൻ വിമാനത്തിനു പുറത്തിറക്കി. പിന്നീട് വിമാനത്തിനകത്ത് എലിയെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ എലിയെ പിടികൂടാൻ സാധിച്ചു. വൈകിട്ട് 6:03-നാണ് വിമാനം കാൺപുരിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ചത്. 4:10-ന് ഡൽഹിയിലെത്തേണ്ടിയിരുന്ന വിമാനം രാത്രി 7:16-നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.