- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളുകള്‍ ഭക്ഷണം കഴിച്ച് പോയി ശേഷിക്കുന്ന സവാളയും മറ്റ് സാലഡുകളും ഉപേക്ഷിക്കുമോ? അതോ വീണ്ടും ഉപയോഗിക്കുമോ? ഹൈദരാബാദിലെ ഹോട്ടലില്‍ നിന്നുള്ള വീഡിയോ വൈറല്‍; സാലഡില്‍ വരെ തട്ടിപ്പ്
ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രവര്‍ത്തിച്ച് വരുന്ന ഒരു ഹോട്ടലിലെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു കസ്റ്റമര്‍ കഴിച്ച് ബാറ്റി വന്ന ഭക്ഷണത്തിന്റെ ബാക്കി വന്ന് സാലാഡും, ചട്‌നിയും അടുത്ത കസ്റ്റമറിന് നല്‍കുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. വിനാഗിരിയില്‍ കുതിര്‍ന്ന സവാള, പച്ചമുളക്, നാരണ സൈ്‌ളസ് എന്നിവയാണ് മറ്റൊരാള്‍ക്ക് നല്‍കുന്നത്. ഫുഡ് സേഫ്റ്റിവാര്‍ എന്നു പേരുള്ള ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.
അനിരുദ്ധ് ഗുപ്ത എന്നയാളാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ആളുകള്‍ ഭക്ഷണം കഴിച്ച് പോയി ശേഷിക്കുന്ന സവാളയും മറ്റ് സാലഡുകളും ഉപേക്ഷിക്കുമോ അതോ വീണ്ടും ഉപയോഗിക്കുകയാണോ ചെയ്യുകയെന്ന് അനിരുദ്ധ് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. അപ്പോള്‍ ഒരു സമ്മിശ്ര പ്രതികരണമാണ് അനിരുദ്ധ് ഗുപ്തയ്ക്ക് ലഭിക്കുന്നത്.
ഇത് കൂടാതെ വീഡിയോയില്‍ റസ്റ്റോറന്റിന്റെ ഉള്‍വശവും കാണിയ്ക്കുന്നുണ്ട്. വൃത്തി ഹീനമായ അന്തരീക്ഷമാണ് റസ്റ്റോറന്റിന്റെ അകത്ത് എന്നും വീഡിയോയിലൂടെ വ്യക്തമാണ്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരെ തമാശയായും ലാഘവത്തോടെയാണ് ഇവര്‍ കാണുന്നതെന്ന് പോസ്റ്റിന് താഴെ ഒരാള്‍ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ റെസ്റ്റോറന്റുകളില്‍ ശുചിത്വം ഗുരുതരമായ ഒരു ആശങ്കയാണെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ഇന്ത്യയില്‍ ശുദ്ധമായ ഭക്ഷണം കിട്ടുന്ന ഒരേയൊരിടം വീട്ടിലാണെന്നും പ്രതികരണമുണ്ട്.