- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന് പുറത്ത് കുരച്ച വളർത്തുനായയെ ശകാരിച്ചതിൽ പ്രതികാരം; അയൽവാസിയുടെ മൂക്ക് മുറിച്ചു; രണ്ട് പേർ അറസ്റ്റിൽ
നോയിഡ: വളർത്തുനായയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അയൽവാസിയെ ആക്രമിച്ച് മൂക്ക് മുറിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ദേവേന്ദ്ര, ഭാര്യ മുന്നി ദേവി എന്നിവർക്കെതിരെയാണ് അക്രമമുണ്ടായത്. നോയിഡ ജില്ലയിലെ നട്ട് കി മദയ്യ ഗ്രാമത്തിലാണ് സംഭവം. വീടിന് പുറത്ത് കുരച്ച അയൽവാസിയുടെ വളർത്തുനായയെ ശകാരിച്ചതിന്റെ പേരിലായിരുന്നു അക്രമം. സതീഷ്, സഹോദരൻ അമിത്, സതീഷിന്റെ മകൻ തുഷാർ എന്നിവർ ചേർന്നാണ് ദേവേന്ദ്രയെ ക്രൂരമായി മർദിച്ചത്.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പ്രതികൾ ദേവേന്ദ്രയെ ആക്രമിച്ചത്. മൂക്ക് മുറിച്ച ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. മൂക്കിൽ ഗുരുതരമായി മുറിവേറ്റതിനെ തുടർന്ന് ദേവേന്ദ്രയെ അലിഗഢിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ദേവേന്ദ്രയ്ക്ക് മൂക്കിന് തുന്നലുകളുണ്ടെന്നും പോലീസ് പറഞ്ഞു. ഭാരതീയ ന്യായ സംഹിതയുടെ 333, 115 (2), 352, 118 (1) വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബീറ്റ 2 പോലീസ് സ്റ്റേഷൻ ഇൻചാർജ് വിനോദ് കുമാർ പറഞ്ഞു. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള പ്രതിക്കായി പോലീസ് അന്വേഷണത്തെ ഊർജ്ജിതമാക്കിയിട്ടുണ്ട്.