- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡരികില്‍ ഉറങ്ങുകയായിരുന്ന സഹോദരങ്ങളിലേക്ക് ഇടിച്ച് കയറി കാര്‍; രണ്ടരവയസുകാരിക്ക് ദാരുണാന്ത്യം; ഇടിച്ച കാര്‍ നിര്‍ത്താതെ പോയി
മുംബൈ: റോഡരികില്‍ ഉറങ്ങുകയായിരുന്ന രണ്ടുവയസ്സുകാരി വാഹനാപകടത്തില്‍ മരിച്ചു. കാലാചൗക്കി ലാല്‍ബാഗ്ച രാജ ഗണപതി ക്ഷേത്രത്തിനു സമീപമാണ് ദുരന്തം.
ചന്ദ്ര വജാന്ദാര്‍ (2) സഹോദരന്‍ ഷൈലു വജാന്ദാര്‍ (11) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത്തില്‍ എത്തിയ കാര്‍ ഇരുവരെയും ഇടിച്ചുതെറിപ്പിച്ചു. പരിക്കേറ്റ സഹോദരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചന്ദ്രയെ രക്ഷിക്കാനായില്ല.
അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനം ഓടിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടിയിലായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു.
Next Story