മുംബൈ: എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തിന് ശേഷം സൽമാൻ ഖാന് നേരെ ഉറങ്ങാൻ സാധിക്കുന്നില്ലെന്ന് വെളിപ്പെടുത്തല്‍. ബാബ സിദ്ധിഖിയുടെ മകൻ സഷീനാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. സിദ്ധിഖിയും സല്‍മാനും നല്ല അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നും രാത്രി തന്നെ സല്‍മാൻ വിളിക്കുമെന്നും ഉറങ്ങാൻ കഴിയാറില്ലെന്നു നടൻ പറയാറുണ്ടെന്ന് തുറന്നുപറഞ്ഞ് സഷീൻ.

അതേസമയം, എൻസിപി നേതാവ് സിദ്ധിഖിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ നടന്റെ സുരക്ഷ നേരെത്തെ വർധിപ്പിച്ചിരിന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയി സിദ്ധിഖിയുടെ കൊലപാതകത്തിന്റ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. സല്‍മാനെ സഹായിക്കാൻ ആരെങ്കിലും സഹായിച്ചാല്‍ വകവരുത്തും എന്നും ഭീഷണിപ്പെടുത്തിരുന്നു ലോറൻസ് ബിഷ്‍ണോയ്.

ബോളിവുഡ് നടൻ സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ നേരത്തെ ശ്രമം ഉണ്ടായിരുന്നു. സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ലോറൻസ് ബിഷ്‌ണോയ് സല്‍മാനെ കൊലപ്പെടുത്താൻ 20 ലക്ഷം വാഗ്‍ദാനം ചെയ്തിരുന്നുവെന്നും വ്യക്തമാക്കി. ബിഷ്‌ണോയി സമുദായം ആരാധിക്കുന്ന കൃഷ്ണമൃഗത്തെ കൊലപ്പെടുത്തിയതിന് സല്‍മാനെ നേരത്തെ കോടതി ശിക്ഷ നൽകിയിരുന്നു.