- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
''എല്ലാം ദൈവത്തിന്റെ കൈകളിലാണ്; എന്താണോ ദൈവം എഴുതി വച്ചത് അത് സംഭവിക്കും; ചില സമയങ്ങളില്‍ എനിക്ക് വലിയ സുരക്ഷാ സന്നാഹങ്ങളോടൊപ്പം യാത്ര ചെയ്യേണ്ടി വരാറുണ്ട്. അത് പലപ്പോഴും വലിയ പ്രശ്നമായി തോന്നിയിട്ടുണ്ട്''; ബിഷ്ണോയ് ഗ്യാങ്ങിന്റെ ഭീഷണിയില്‍ പ്രതികരിച്ച് സല്മാന്
മുംബൈ: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ് നൽകുന്ന തുടർച്ചയായ ഭീഷണികളിൽ പ്രതികരിച്ച് ബോളിവുഡ് താരം സൽമാൻ ഖാൻ. തന്റെ ജീവിതം ദൈവത്തിന്റെ നിയന്ത്രണത്തിലാണ്, അതിനാൽ ഭയക്കാനൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "എന്താണോ ദൈവം എഴുതിവച്ചിരിക്കുന്നത്, അത് തന്നെ സംഭവിക്കും," നടൻ പറഞ്ഞു.
‘സിക്കന്ദർ’ എന്ന പുതിയ സിനിമയുടെ പ്രമോഷനിടയിൽ തന്റെ നേരെയുള്ള ഭീഷണികളും സുരക്ഷാ സംവിധാനങ്ങളുടെ കടുക്കലും ജീവിതത്തിൽ ഏത് തരത്തിൽ പ്രതിഫലിക്കുന്നുവെന്നതിനെക്കുറിച്ചും സൽമാൻ തുറന്നുപറഞ്ഞു. വലിയ സുരക്ഷാ സംഘത്തോടൊപ്പം യാത്ര ചെയ്യേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ് എന്നാലും അവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കേണ്ടത് നിർബന്ധമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏപ്രിലിൽ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിനു സമീപം ബൈക്കിലെത്തിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. സൽമാനെ ഭീഷണിപ്പെടുത്താനാണ് ആക്രമണ ശ്രമം എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ നിർദേശപ്രകാരമാണ് ആക്രമണം നടന്നതെന്നാണു പൊലീസ് റിപ്പോർട്ട്.
1998-ൽ കൃഷ്ണമൃഗ വേട്ടക്കേസിൽ സൽമാൻ ഖാനെതിരെ നടപടി ഉണ്ടായത് മുതൽ ബിഷ്ണോയ് സംഘം അദ്ദേഹത്തെ ലക്ഷ്യമിട്ടു തുടങ്ങിയിരുന്നു. സംഘത്തിന്റെ വിശ്വാസപ്രകാരമുള്ള വിശുദ്ധമായ മൃഗത്തെ വധിച്ചതിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭീഷണി തുടർന്നിരുന്നു. 2018 മുതൽ ഇത്തരത്തിൽ തുടർച്ചയായ ഭീഷണികളുടെ നിഴലിലാണ് സൽമാൻ.
ഏപ്രിൽ 14ന് നടന്റെ വീടിനു നേരെ വെടിവയ്പ്പുണ്ടായതോടെയാണ് ഭീഷണിയുടെ തോത് കൂടിയത്. കേസിൽ ലോറൻസ് ബിഷ്ണോയ് സംഘത്തിനെതിരെ പൊലീസ് കുറ്റപത്രം നൽകിയതിന് പിന്നാലെ, ബാബാ സിദ്ദിഖിയുടെ കൊലപാതകം നടന്നത് കൂടുതൽ ചര്‍ച്ചയായിത്തീർന്നു. ഇതൊക്കെയായാലും തന്റെ ആത്മവിശ്വാസം തകർക്കാനാവില്ല എന്നാണ് സൽമാന്റെ ഉറച്ച നിലപാട്.