- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗരവ് ഗാംഗുലിയുടെ മകള്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചു; നിര്‍ത്താതെ പോയ ബസിനെ പിന്തുടര്ന്ന് പിടികൂടി സന
സൗരവ് ഗാംഗുലിയുടെ മകള്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചു
കൊല്‍ക്കത്ത: മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകള്‍ സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിച്ചു. കൊല്‍ക്കത്തയില്‍ ഡയമണ്ട് ഹാര്‍ബര്‍ റോഡില്‍വച്ചായിരുന്നു അപകടം. അപകടത്തിനുശേഷം ബസ് നിര്‍ത്താതെ പോയി. ഡ്രൈവര്‍ ബസിനെ പിന്തുടര്‍ന്നു.
സനയ്ക്ക് സാരമായ പരുക്കുകള്‍ ഇല്ലെന്നാണ് വിവരം. ഡ്രൈവറുടെ സീറ്റിന് അടുത്താണ് സന ഇരുന്നത്. കാറിന് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ബസ് നിര്‍ത്തിച്ചശേഷം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സൗരവ് ഗാംഗുലി-ഡോണ ദമ്പതികളുടെ ഏക മകളാണ് സന. ലണ്ടനിലെ ഒരു സ്ഥാപനത്തില്‍ കണ്‍സല്‍ട്ടന്റാണ്.
Next Story