- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടുമാസത്തെ ജയില്‍ വാസത്തിന് ശേഷം വി സെന്തില്‍ ബാലാജി പുറത്തേക്ക്; തമിഴ്‌നാട് മുന്‍മന്ത്രിക്ക് ജാമ്യം അനുവദിച്ചത് സുപ്രീം കോടതി; കള്ളപ്പണക്കേസില്‍ വിചാരണ മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
വി സെന്തില്‍ ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍, തമിഴ്‌നാട് മുന്‍ മന്ത്രി വി സെന്തില്‍ ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചുവി സെന്തില്‍ ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ വര്‍ഷമാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.
കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ് മാസിഹ് എന്നിവര്‍ ബാലാജിയെ ജാമ്യത്തില്‍ വിട്ടത്. ഇഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെയും ബാലാജിക്ക് വേണ്ടി മുകുള്‍ രോത്തഗിയുടെയും സിദ്ധാര്‍ഥ് ലൂത്രയുടെയും വാദങ്ങള്‍ കേട്ട ശേഷമാണ് സുപ്രീം കോടതി തീരുമാനമെടുത്തത്.
നേരത്തെ ഹൈക്കോടതി ബാലാജിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും പൊതുതാല്‍പര്യത്തിന് എതിരാകുമെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. അതേസമയം, ബാലാജി എട്ടുമാസമായി കസ്റ്റഡിയിലാണെന്നും പ്രത്യേക കോടതി വിചാരണ വേഗത്തിലാക്കുന്നത് ഉചിതമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മൂന്നുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും ചെന്നയിലെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് നിര്‍ദ്ദേശം നല്‍കി. സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം എല്ലാദിവസവും വിചാരണ നടത്തണം.
ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിന് തടസ്സമില്ലെന്ന് ഡിഎംകെ അഭിഭാഷകര്‍ പറഞ്ഞു. ബാലാജിയെ സ്വാഗതം ചെയ്യുന്നതായി എക്‌സില്‍ കുറിച്ച മുഖ്യമന്ത്രി സ്റ്റാലിന്‍, അന്വേഷണ ഏജന്‍സികള്‍ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോള്‍ സുപ്രീം കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും പറഞ്ഞു. ജോലിക്ക് കോഴ കേസില്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 3000 പേജുള്ള കുറ്റപത്രമാണ് ബാലാജിക്ക് എതിരെ ഇഡി സമര്‍പ്പിച്ചത്. മൂന്നുതവണ പ്രാദേശിക കോടതിയും ഒക്ടോബര്‍ 19 ന് ഹൈക്കോടതിയും ബാലാജിയുടെ ജാമ്യാപേക്ഷ തള്ളി.