- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടുന്നതിനിടെ സ്കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും ഒടിഞ്ഞുമാറി; കമ്പനിയിൽ പരാതി നൽകിയിട്ട് ഒരു രക്ഷയുമില്ല; കലി കയറി 'ഒല' ഷോറൂമിന് മുന്നില്‍ സ്കൂട്ടര്‍ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്
പാലൻപൂർ: ടയറും സ്റ്റിയറിംഗും വേർപെട്ട് അപകടം സംഭവിച്ച ഒല ഇലക്ട്രിക് സ്കൂട്ടർ, ഷോറൂമിന് മുന്നിൽ യുവാവ് തീയിട്ട് നശിപ്പിച്ചു. ഗുജറാത്തിലെ പാലൻപൂരിലാണ് സംഭവം. പുതിയ സ്കൂട്ടറിന്റെ സുരക്ഷാ പ്രശ്നം ഉന്നയിച്ച് പരാതി നൽകിയിട്ടും കമ്പനി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് ഉപഭോക്താവ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
ഭാര്യക്കും അഞ്ചുവയസ്സുള്ള മകനുമൊപ്പം യാത്ര ചെയ്യവേയാണ് സ്കൂട്ടറിന്റെ സ്റ്റിയറിംഗും ടയറും തമ്മിലുള്ള ബന്ധം അപ്രതീക്ഷിതമായി വേർപെട്ട് അപകടം സംഭവിച്ചത്. ഹൈവേയിലായതിനാലും കുറഞ്ഞ വേഗതയിലായിരുന്നതിനാലും വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായതായി യുവാവ് പറഞ്ഞു. അപകടത്തെത്തുടർന്ന് തകരാർ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഷോറൂമിലെത്തിയെങ്കിലും അധികൃതർ അവഗണിച്ചതായി യുവാവ് ആരോപിച്ചു.
നിരവധി തവണ പരാതി നൽകിയിട്ടും കാര്യമായ പ്രതികരണമോ പരിഹാരമോ ലഭിക്കാതെ വന്നതോടെയാണ് യുവാവ് സ്വന്തം സ്കൂട്ടർ ഷോറൂമിന് മുന്നിൽ പെട്രോളൊഴിച്ച് കത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാഹനം പൂർണമായും കത്തിനശിച്ചു.