- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയിൽ ഷാലിമർ എക്സ്പ്രസ് പാളംതെറ്റി; അപകടത്തിൽ ആർക്കും പരിക്കില്ല; ട്രാക്ക് പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ 18029 സി.എസ്.എം.ടി ഷാലിമർ എക്സ്പ്രസ് പാളംതെറ്റി അപകടം. നാഗ്പൂർ ജില്ലയിലെ കലാംന റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്ന് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ദിലീപ് സിങ് വ്യക്തമാക്കി.
ട്രെനിനിന്‍റെ എസ് 2, പാർസൽ വാൻ എന്നീ രണ്ട് കോച്ചുകൾ ആണ് പാളംതെറ്റിയത്. ട്രാക്ക് പൂർവസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടം കാരണം പ്രതിസന്ധിയിലായ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്നും, ഇതിനായി ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള സജ്ജീകരണങ്ങൾ നടക്കുകയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
Next Story