- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുബൈയില്‍ അന്താരാഷ്ട്ര എണ്ണ ചരക്ക് കള്ളക്കടത്ത് റാക്കറ്റ് പിടിയില്‍; മൂന്ന് വിദേശ കപ്പലുകളെ വളഞ്ഞത് കോസ്റ്റ് ഗാര്‍ഡ്
മുബൈയില്‍ അന്താരാഷ്ട്ര എണ്ണ ചരക്ക് കള്ളക്കടത്ത് റാക്കറ്റ് പിടിയില്‍; മൂന്ന് വിദേശ കപ്പലുകളെ വളഞ്ഞത് കോസ്റ്റ് ഗാര്‍ഡ്

മുംബൈ: മുംബൈ തീരത്തിന് സമീപം വന്‍തോതില്‍ എണ്ണക്കള്ളക്കടത്ത് നടത്തിവന്ന അന്താരാഷ്ട്ര സംഘത്തെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് വെച്ച് നടത്തിയ സങ്കീര്‍ണ്ണമായ തിരച്ചിലിനൊടുവിലാണ് മൂന്ന് വിദേശ കപ്പലുകളെ കോസ്റ്റ് ഗാര്‍ഡ് വളഞ്ഞത്.
യുദ്ധം കൊടുമ്പിരി കൊള്ളുന്ന രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ശേഖരിച്ച്, അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വെച്ച് വലിയ ടാങ്കറുകളിലേക്ക് മാറ്റി, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കസ്റ്റംസ് നികുതി വെട്ടിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇന്ത്യന്‍ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ ഒരു മോട്ടോര്‍ ടാങ്കറിന്റെ അസ്വാഭാവികമായ നീക്കം അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളിലൂടെ കണ്ടെത്തിയതാണ് നിര്‍ണ്ണായകമായത്.
തുടര്‍ന്ന് നടത്തിയ ഡിജിറ്റല്‍ അന്വേഷണത്തിലും ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെയും മറ്റ് രണ്ട് കപ്പലുകളുടെ പങ്കും നിയമവിരുദ്ധ ഇടപാടിലെ വിപുലമായ ശൃംഖലയെക്കുറിച്ചും വ്യക്തമായ തെളിവുകള്‍ ലഭിച്ചു. പിടിയിലായ കപ്പലുകളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും നിയമനടപടികള്‍ക്കുമായി മുംബൈയിലെത്തിച്ച് കസ്റ്റംസിനും മറ്റ് ഏജന്‍സികള്‍ക്കും കൈമാറും.


