- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്കപ്പിന് മുന്നിൽ ഒരു പേടിയുമില്ലാതെ കൂളിംഗ് ഗ്ലാസ് വെച്ച് ഒരാളുടെ മാസ്സ് നടത്തം; സ്ലോ മോഷനിൽ വന്ന് പോലീസ് സ്റ്റേഷന് അകത്ത് കയറിയതും എട്ടിന്റെ പണി; ദൃശ്യങ്ങൾ വൈറൽ
പലാമു: ജാർഖണ്ഡിലെ പലാമു ജില്ലയിൽ പോലീസ് സ്റ്റേഷനുള്ളിൽ ഇൻസ്റ്റാഗ്രാം റീൽസ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ടു യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സ്റ്റേഷനകത്ത്, പ്രത്യേകിച്ച് ലോക്കപ്പിൽ നിന്ന് പുറത്തുവരുന്ന രീതിയിൽ ചിത്രീകരിച്ച വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി. ടോപ്-1 പോലീസ് സ്റ്റേഷൻ ഇൻ-ചാർജ്ജ് ഇന്ദ്രദേവ് പസ്വാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
രോഹിത് പാണ്ഡെ (ഡെവിൾ പാണ്ഡെ), സൂരജ് കുമാർ എന്നിവർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്. റീൽസിൽ ഉപയോഗിച്ച പശ്ചാത്തല സംഗീതം അപകീർത്തികരവും ഒരു പ്രത്യേക സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു.
രണ്ടുപേരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മാപ്പപേക്ഷ എഴുതിവാങ്ങിയ ശേഷം പേഴ്സണൽ റെക്കഗ്നിസൻസ് ബോണ്ടിൽ വിട്ടയച്ചതായി സ്റ്റേഷൻ ഇൻ-ചാർജ്ജ് ജ്യോതിലാൽ രാജ്‌വാർ അറിയിച്ചു. പ്രതികളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്ന് വീഡിയോകൾ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
ഓൺലൈനിൽ ശ്രദ്ധ നേടാനായി എന്തും ചെയ്യാൻ തയ്യാറാകുന്ന പ്രവണത വർധിച്ചു വരുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് വിലയിരുത്തപ്പെടുന്നു. സമീപകാലത്ത് റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ റീൽസ് ചിത്രീകരിച്ച യുവതീ യുവാക്കളുടെ വീഡിയോയും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇത്തരം നിരുത്തരവാദിത്തപരമായ പ്രവൃത്തികൾക്കെതിരെ കർശന നടപടികൾ വേണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്.