ഹൈദരാബാദ്: ബേക്കറിയിൽ നിന്നു വാങ്ങിയ പഫ്സിനുള്ള ചെറിയ പാമ്പിനെ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. തെലങ്കാനയിലെ മഹ്ബൂബനഗർ ജില്ലയിലെ ജാഡ്ചെർലയിലാണ് സംഭവം. ജഡ്ചർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയിൽനിന്നു വാങ്ങിയ പഫ്സിലാണ് പാമ്പിനെ കണ്ടെത്തിയത്. ശ്രീസൈല എന്ന യുവതിയാണ് ബേക്കറിയിൽനിന്ന് കറി, മുട്ട പഫ്സുകൾ വാങ്ങിയത്.

വീട്ടിലെത്തി മക്കൾക്കൊപ്പം കഴിക്കാനായി എടുത്തപ്പോഴാണ് പഫ്സിനുള്ളിൽ പാമ്പിനെ കണ്ടത്. ഉടൻതന്നെ ബേക്കറിയിൽ എത്തി പരാതിപ്പെട്ടെങ്കിലും ഉടമ നിരുത്തരവാദപരമായാണ് മറുപടി നൽകിയത്. ഇതേത്തുടർന്ന് യുവതി ജഡ്ചർല പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.