- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറെനേരം ടോൾ ബൂത്തിലെ ബ്ലോക്കിൽപ്പെട്ട സൈനികൻ; വിമാനം മിസ്സാകുമെന്ന പരിഭ്രാന്തിയിൽ ഒരു ജീവനക്കാരനോട് സംസാരിച്ചതും കൊടും ക്രൂരത; തൂണിൽ കെട്ടിയിട്ട് യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു
മീററ്റ്: അവധി കഴിഞ്ഞ് ശ്രീനഗറിലേക്ക് മടങ്ങുകയായിരുന്ന രജ്പുത് റജിമെന്റിലെ സൈനികനെ ടോൾ പ്ലാസയിൽ ജീവനക്കാർ ചേർന്ന് തല്ലിച്ചതച്ചു. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. കേസിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മീററ്റ്-കർണാൽ ദേശീയ പാതയിലെ ഭുനി ടോൾ പ്ലാസയിലാണ് ഞായറാഴ്ച രാത്രി കപിൽ കവാദ് എന്ന സൈനികന് നേരെ ക്രൂരമായ മർദ്ദനം നടന്നത്.
ഡൽഹി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കപിലും ബന്ധുവും ടോൾ പ്ലാസയിലെ കിലോമീറ്ററോളം നീണ്ട ഗതാഗതക്കുരുക്കിൽ അകപ്പെടുകയായിരുന്നു. സമയബന്ധിതമായി വിമാനത്താവളത്തിൽ എത്താൻ കഴിയുമോ എന്ന ആശങ്കയെ തുടർന്ന് ടോൾ ബൂത്ത് ജീവനക്കാരോട് വിവരങ്ങൾ അന്വേഷിക്കാൻ ചെന്നതാണ് മർദ്ദനത്തിൽ കലാശിച്ചത്.
ഉടനെ ജീവനക്കാരുമായുണ്ടായ വാക്കേറ്റത്തെ തുടർന്ന് അഞ്ച് ജീവനക്കാർ ചേർന്ന് സൈനികനെ ടോൾ ബൂത്തിന് സമീപത്തെ തൂണിൽ കെട്ടിയിട്ട് വടികൊണ്ടും കൈകൊണ്ടും മർദ്ദിച്ചു. സൈനികനെ അസഭ്യം പറയുന്നതിന്റെയും മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് ടോൾ പ്ലാസയിലെ ആറ് ജീവനക്കാരെ അറസ്റ്റ് ചെയ്തത്. ടോൾ പ്ലാസയിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.