- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പക അത് വീട്ടാന്‍ ഉള്ളതാണ്'; ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറിനോട് പ്രതികാരം വീട്ടി തെരുവ് നായ; കല്യാണത്തിന് പോയി തിരികെ വന്ന കുടുംബത്തിന്റെ കാറില്‍ നഖം കൊണ്ട് പോറല്‍ എല്പ്പിച്ച് നായ; കൊടുത്തത് 15,000 രൂപയുടെ പണി
ഭോപ്പാല്‍: ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാറിനോട് പ്രതികാരം വീട്ടി തെരുവ് നായ. വീടിന്റെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ പോറലേല്‍പ്പിച്ചാണ് തെരുവ് നായ പ്രതികാരം ചെയ്തത്. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. തിരുപ്പതി കോളനിയില്‍ താമസിക്കുന്ന പ്രഹ്ലാദ് സിംഗ് ഘോഷി എന്നയാളുടെ കാറാണ് ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയത്.
ജനുവരി 18നാണ് സംഭവം. സംഭവം നടക്കുന്നത് ഇങ്ങനെ. കുടുംബത്തോടൊപ്പം ഉച്ചയ്ക്ക് രണ്ട് മണിക്ക് വിവാഹത്തിന് പോകാന്‍ ഇറങ്ങിയതാണ് പ്രഹ്‌ളാദ്. വീടിന് 500 മീറ്റര്‍ മാറി ഇരിക്കുവായിരുന്ന തെരുവ് നായയെ കാര്‍ അപ്രതീക്ഷിതമായി ഇടിക്കുകയായിരുന്നു. വലില പരിക്ക് ഏല്‍ക്കാതെ നായ രക്ഷപ്പെട്ടു. എന്നാല്‍ മുന്നോട്ട് പോയ കാറിനെ നായ കുറച്ച് നേരം പിന്തുടര്‍ന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഏകദേശം പുലര്‍ച്ചെ 1 മണിയോടെ പ്രഹ്ലാദ് സിംഗ് ഘോഷി വീട്ടില്‍ തിരിച്ചെത്തി.
വീടിന് പുറത്താണ് പ്രഹ്ലാദ് സിംഗ് ഘോഷി വാഹനം പാര്‍ക്ക് ചെയ്തത്. വാഹനത്തില്‍ നിന്ന് പ്രഹ്ലാദ് സിംഗ് ഘോഷി പുറത്തിറങ്ങി അല്‍പ്പ സമയം പിന്നിട്ടപ്പോള്‍ തന്നെ കാറിന് സമീപം നായ എത്തി. തുടര്‍ന്ന് നഖം ഉപയോഗിച്ച് കാറില്‍ പോറലേല്‍പ്പിക്കുകയായിരുന്നു. ഈ സമയം മറ്റൊരു തെരുവ് നായയും കാറിന് സമീപത്തേയ്ക്ക് എത്തി. പിറ്റേന്ന് രാവിലെയാണ് കാറില്‍ പോറലേറ്റ കാര്യം പ്രഹ്ലാദ് സിംഗ് ഘോഷിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. സമീപവാസികളായ ചില കുട്ടികളെയാണ് പ്രഹ്ലാദ് സിംഗ് ഘോഷി ആദ്യം സംശയിച്ചത്.
എന്നാല്‍, സിസിടിവി പരിശോധിച്ചപ്പോഴാണ് സത്യാവസ്ഥ മനസിലായത്. കഴിഞ്ഞ ദിവസം തന്റെ കാര്‍ ഇടിച്ച അതേ നായയെയാണ് പ്രഹ്ലാദ് സിംഗ് ഘോഷി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത്. വാഹനം പഴയ രൂപത്തിലാക്കാന്‍ 15,000 രൂപയോളം ചെലവ് വരുമെന്നാണ് വിവരം. പ്രഹ്ലാദ് സിംഗ് ഘോഷിയെയും കുടുംബത്തെയും ഉപദ്രവിക്കാതെ കാറിനോട് പ്രതികാരം ചെയ്ത നായയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.