- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർലമെൻ്റ് മന്ദിരത്തിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യാശ്രമം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ; ബാഗിൽ ആത്മഹത്യാ കുറിപ്പും; അന്വേഷണം ആരംഭിച്ച് പൊലീസ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പുതിയ പാർലമെൻ്റ് മന്ദിരത്തിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. ബുധനാഴ്ച വൈകീട്ട് നാലര മണിയോടെയാണ് സംഭവം. പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലെ റോഡിലെത്തിയ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. റോഡില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷമാണ് ഇയാള്‍ സ്വയം തീകൊളുത്തിയത്. ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയിലേക്കാണ് ഇയാളെ മാറ്റിയിരിക്കുന്നത്. ഇയാൾക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
യുവാവിന് ഏകദേശം 30 വയസ്സ് പ്രായമുണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. റോഡരികിൽ കിടന്നിരുന്ന ബാഗിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പോലീസിന് പിന്നാലെ ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇയാളുടെ കത്തികരിഞ്ഞ ഷൂ, വസ്ത്രത്തിൻ്റെ ഭാഗങ്ങൾ തുടങ്ങിയ വസ്തുക്കളും തുടങ്ങിയവ കണ്ടെടുത്തു. സംഭവസ്ഥലത്ത് നിന്ന് യുവാവിൻ്റെ ബാഗും പോലീസിന് ലഭിച്ചിട്ടുണ്ട്. ബാഗിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്താനിടയായത്. ഹിന്ദിയിലാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. എന്നാൽ ആത്മഹത്യക്കുണ്ടായ കാരണമോ, എന്തിനാണ് പാർലമെൻ്റ് പരിസരത്ത് എത്തിയതെന്നോ എന്നുള്ള വിവരങ്ങൾ വ്യക്തമല്ല. ആത്മഹത്യാ കുറിപ്പിൻ്റെ ഉള്ളടക്കം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ന്യൂഡൽഹിയിലെ ഏറ്റവും കനത്ത സുരക്ഷയുള്ള മേഖലകളിൽ ഒന്നായ പാർലമെന്റെ സമീപത്ത് തീപിടിക്കാൻ ശേഷിയുള്ള സാമഗ്രികളുമായി യുവാവ് എത്തിയതുൾപ്പെടെയുള്ള വിശദാംശങ്ങൾ അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.