- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാമതും ജനിച്ചത് പെൺകുട്ടി; ആശുപത്രി ബിൽ അടക്കാൻ വിസമ്മതിച്ച് ഭർത്താവ്; പരിഹാസവും അവഗണനയും സഹിക്കാനാവാതെ 26കാരി ജീവനൊടുക്കി
ബെംഗളൂരു: ലഗ്ഗരെയിൽ യുവതി ജീവനൊടുക്കിയത് രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിലുള്ള ഭർത്താവിന്റെ പരിഹാസവും അവഗണനയും സഹിക്കാനാവാതെ. ബെംഗളൂരു ലഗ്ഗരെ മുനീശ്വര ബ്ലോക്കിൽ താമസിക്കുന്ന രക്ഷിത (26) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭർത്താവ് രവീഷിന്റെ പീഡനമാണ് മരണകാരണമെന്ന് രക്ഷിതയുടെ പിതാവ് തിമ്മരാജു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇവരുടെ 3 വയസ്സുള്ള മൂത്തമകളെ രവീഷ് ആക്രമിച്ചതായും പരാതിയിലുണ്ട്. രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതറിഞ്ഞതോടെ ആശുപത്രി ബിൽ അടക്കാൻ പോലും ഭർത്താവ് തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു. ഇതിനെ തുടർന്ന് രക്ഷിത കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. രക്ഷിതയുടെ പിതാവിന്റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story