ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുമ്പ് സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിമര്‍ശനവുമായി സുപ്രീംകോടതി. സൗജന്യ റേഷനും പണവും ലഭിക്കുന്നതിനാല്‍ ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണങ്ങള്‍ നടത്തിയത്.

നഗരപ്രദേശങ്ങളിലെ ഭവനരഹിതരുടെ പാര്‍പ്പിട അവകാശം സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതിയുടെ വിമര്‍ശനം. 'നിര്‍ഭാഗ്യവശാല്‍, ഈ സൗജന്യങ്ങള്‍ കാരണം ആളുകള്‍ ജോലി ചെയ്യാന്‍ തയ്യാറാകുന്നില്ല. അവര്‍ക്ക് സൗജന്യമായി റേഷന്‍ ലഭിക്കുന്നു. ഒരു ജോലിയും ചെയ്യാതെ തന്നെ പണവും ലഭിക്കുന്നു,' ജസ്റ്റിസ് ഗവായ് നിരീക്ഷിച്ചു.

ജനസേവകര്‍ക്ക് ജനങ്ങളോടുള്ള ശ്രദ്ധയെ ഞങ്ങള്‍ വളരെയധികം അഭിനന്ദിക്കുന്നു. എന്നാല്‍ ഇത്തരം സൗജന്യ വാ?ഗ്ദാനങ്ങള്‍ നല്‍കുന്നത് കൊണ്ട് ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാവില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.