സ്ത്രക്രിയയെ തുടർന്ന് മെഡിക്കൽ അവധിയിൽ പ്രവേശിച്ച ജീവനക്കാരിയെ കിടക്കയിൽ കിടന്ന് ജോലി ചെയ്യാൻ മാനേജർ നിർബന്ധിച്ച സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

ശസ്ത്രക്രിയ കഴിഞ്ഞിട്ടും 15 ദിവസത്തെ അവധിയിൽ ജോലി ചെയ്യണമെന്ന് മാനേജർ നിർബന്ധം ചെലുത്തി. ശസ്ത്രക്രിയ നടന്ന ദിവസം മരുന്നിന്റെ മയക്കത്തിൽ ആയിരുന്നിട്ടും മാനേജർ വിളിച്ചു. മൂന്നാം ദിവസം മുതൽ ജോലിയിലെ പുരോഗതിയെക്കുറിച്ച് സന്ദേശങ്ങൾ അയച്ചു തുടങ്ങി. വിശ്രമം അത്യാവശ്യമാണെന്ന ഡോക്ടറുടെ നിർദ്ദേശമടങ്ങിയ മെഡിക്കൽ രേഖകൾ സമർപ്പിച്ചിട്ടും മാനേജർ സമ്മർദ്ദം തുടർന്നു.

തന്റെ ദുരനുഭവം ജീവനക്കാരി ഓൺലൈനിൽ പങ്കുവെച്ചതോടെ മാനേജരുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ വ്യാപക വിമർശനമുയർന്നു. ഇത് തൊഴിലിടങ്ങളിലെ അനാരോഗ്യകരമായ പ്രവണതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടു.