- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്കടത്ത് കേസ്; തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ; അറസ്റ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ
ചെന്നൈ: മണിക്കൂറുകളുടെ ചോദ്യം ചെയ്യലിനൊടുവിൽ തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ ലഹരിക്കേസിൽ അറസ്റ്റിൽ. അലിഖാൻ തുഗ്ലഖിനെ ആണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കോളജ് വിദ്യാർത്ഥികൾ ഉൾപ്പെടെ 10 പേരെ നേരത്തെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തിൽ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെയാദ് സാക്കി, മുഹമ്മദ് റിയാസ് അലി, ഫൈസൽ അഹമ്മദ് എന്നിവരാണ് തുഗ്ലഖിനെ കൂടാതെ അറസ്റ്റിലായത്.
Next Story