- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍; തന്യ ത്യാഗിയുടെ മരണകാരണം അവ്യക്തം; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി സ്വദേശിയായ തന്യ ത്യാഗി എന്ന വിദ്യാര്‍ഥിനി മരിച്ച വിവരം വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് പുറത്ത് വിട്ടത്. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥിനിയായിരുന്നു തന്യ ത്യാഗി. മരണകാരണം കോണ്‍സുലേറ്റും കനേഡിയന്‍ അധികൃതരും പുറത്തുവിട്ടിട്ടില്ല.
കനേഡിയന്‍ അധികൃതരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ത്യാഗിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുമെന്നും എക്സിലെ കോണ്‍സുലേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് തന്യ മരിച്ചതെന്ന് സമൂഹമാധ്യമത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നു.
മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസമാണ് ആം ആദ്മി പാര്‍ട്ടി നേതാവിന്റെ മകളും കാനഡയില്‍ വിദ്യാര്‍ഥിനിയുമായ വന്‍ഷിക സൈനിയെ ഒട്ടാവയിലെ ബീച്ചിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തിനു പിന്നിലും എന്താണ് സംഭവിച്ചത് എന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് ആയിട്ടില്ല.